ത്രി​പു​ര​യി​ൽ അ​ടി തു​ട​ങ്ങി; സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്

07:03 PM Jan 28, 2023 | Deepika.com
അ​ഗ​ർ​ത്ത​ല: ചി​ര​വൈ​രി​ക​ളാ​യ സി​പി​എ​മ്മു​മാ​യി ചേ​ർ​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ത്രിപുരയിൽ മു​ന്ന​ണി ധാ​ര​ണ ലം​ഘി​ച്ച് കോ​ൺ​ഗ്ര​സ് സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. സ​ഖ്യം അ​നു​വ​ദി​ച്ച 13 സീ​റ്റു​ക​ൾ​ക്ക് പ​ക​രം 17 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

60 അം​ഗ നി​യ​മ​സ​ഭ​യി​ലെ 47 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള "സെ​ക്കു​ല​ർ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ്' സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഇ​ട​ത് പാ​ർ​ട്ടി​ക​ൾ നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ, സ​ഖ്യം അ​നു​വ​ദി​ച്ച 13 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള കോ​ൺ​ഗ്ര​സ് പ​ട്ടി​ക പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.
‌‌
ഇ​ന്ന് വൈ​കി​ട്ട് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ട​ത് പാ​ർ​ട്ടി​ക​ൾ നേ​ര​ത്തെ മ​ത്സ​രാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ച നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് കൂ​ടി കോ​ൺ​ഗ്ര​സ് സ്വ​ന്തം നി​ല​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു. ഇ​തോ​ടെ ബ​ർ​ജ​ല, മ​ജി​ലി​ഷ്പൂ​ർ, പ​ബി​യാഛേ​ര, രാ​ധാ​കി​ഷോ​ർ​പൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്ന​ണി​ക്ക് ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​യി. കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച പേ​ച​ർ​ഥാ​ൽ സീ​റ്റി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ത​ർ​ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നും സി​പി​എം വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 2019 തെ​ര​ഞ്ഞെ​ടു​പ്പി​ൽ 56 സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​ന് ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​യി​രു​ന്നി​ല്ല. സി​പി​എം 21 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ചി​രു​ന്നു.