സ​ബാ​ഷ് സ​ബ​ലെ​ങ്ക: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കിരീടം ബലാറസ് താരത്തിന്

06:33 PM Jan 28, 2023 | Deepika.com
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം നേടി ബലാ​റ​സ് താ​രം അ​രി​യാ​ന സ​ബ​ലെ​ങ്ക​. റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ലെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഖ​സ​ഖ് താ​രം എ​ലേ​ന റൈ​ബി​ക്കാ​ന​യെ 4 -6, 6 -3, 6-4 എ​ന്ന സ്കോ​റി​നാ​ണ് സ​ബ​ലെ​ങ്ക പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

2023 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഒ​രു സെ​റ്റ് പോ​ലും ന​ഷ്ട​പ്പെ​ടാ​തെ ഫൈ​ന​ലി​നി​റ​ങ്ങി​യ സ​ബ​ലെ​ങ്ക​യെ ഞെ​ട്ടി​ച്ച് കൊ​ണ്ട് റൈ​ബി​ക്കാ​ന ആ​ദ്യ സെ​റ്റ് സ്വ​ന്ത​മാ​ക്കി. പ​വ​ർ ഗെ​യിം ആ​യു​ധ​മാ​ക്കി​യ ഇ​രു​വ​രും ക​ഠി​ന​മാ​യ പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച​തോ​ടെ മ​ത്സ​രം മൂ​ന്നാം സെ​റ്റ് വ​രെ നീ​ണ്ടു.

24-കാ​രി​യാ​യ സ​ബ​ലെ​ങ്ക​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ് സ്ലാം ​നേ​ട്ട​മാ​ണ് ഇ​ത്. ഈ ​വ​ർ​ഷം ക​ളി​ച്ച 11 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്ന് പോ​ലും തോ​ൽ​ക്കാ​തെ കി​രീ​ട​ത്തി​ലേ​ക്ക് എ​ത്തി​യ താ​രം, ഡ​ബ്ല്യു​ടി​എ റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഇ​ഗാ സ്യാ​തെ​ക് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ക​ഴി​ഞ്ഞ 44 വ​ർ​ഷ​ത്തി​നി​ടെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ നേ​ടി​യ ആ​ദ്യ ഓ​സീ​സ് വ​നി​താ താ​ര​മാ​യ ആ​ഷ്‌​ലി ബാ​ർ​ട്ടി​യാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​മ്പാ​യി ജേ​താ​വി​ന് ന​ൽ​കു​ന്ന ഡാ​ഫ്നെ അ​ഖ​ർ​സ്റ്റ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.