മൊ​റേ​ന വി​മാ​നാ​പ​ക​ടം: കൊ​ല്ല​പ്പെ​ട്ട​ത് വ്യോ​മ​സേ​ന വിം​ഗ് ക​മാൻ​ഡ​ർ

05:29 PM Jan 28, 2023 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വിം​ഗ് ക​മാൻ​ഡ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ക​ർ​ന്നു​വീ​ണ മി​റാ​ജ് വി​മാ​നം നി​യ​ന്ത്രി​ച്ചി​രു​ന്ന വിം​ഗ് ക​മാൻ​ഡ​ർ ഹ​നു​മ​ന്ത് റാ​വു സാ​ര​ഥി ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മൊ​റേ​ന​യി​ലെ പ​ഹ​ദ്ഗ​ഢ് മേ​ഖ​ല​യി​ല്‍ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ൾ ത​ക​ര്‍​ന്നു​വീ​ണ​ത്. സു​ഖോ​യ് 30, മി​റാ​ഷ് 2000 വി​മാ​ന​ങ്ങ​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ഗ്വാ​ളി​യ​ര്‍ വ്യോ​മ​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പറന്നുയർന്ന് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​കൊ​ണ്ടി​രി​ക്കെ​യാ​ണ് വിമാനങ്ങൾ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സു​ഖോ​യ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​ർ സീ​റ്റ് ഇ​ജ​ക്ട് ചെ​യ്ത് ര​ക്ഷ​പ്പെ​ട്ടു.