കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍

07:07 PM Jan 28, 2023 | Deepika.com
മലപ്പുറം: കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി കരുളായി സ്വദേശി ജൈസല്‍ പോലീസ് പിടിയില്‍. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതി പിടിയിലായത്.

പുലര്‍ച്ചെ 1.30ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ പോലീസുകാരെ ആക്രമിച്ച് ഇയാള്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടിരുന്നു. ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ജൈസല്‍.