കോഴിക്കോട്: വടകരയിൽ അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. അഞ്ചുവയസുകാരന് ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന് കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചോമ്പാല പോലീസിനോട് കമ്മീഷൻ നിര്‍ദേശവും നല്കി.
വിചിത്രന്റെ ക്രൂരത..! ഓട്ടോയില്‍ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു
02:54 PM Jan 28, 2023 | Deepika.com