തിരുവനന്തപുരം: കേരളം ഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കുന്ന ധവളപത്രത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.
ഈ സ്ഥിതി തുടർന്നാൽ കടം നാലു ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം പറയുന്നു. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്റെ നയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.
ധൂർത്തും അഴിമതിയും; കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിൽ യുഡിഎഫ് ധവളപത്രം
02:56 PM Jan 28, 2023 | Deepika.com