രാഹുല്‍ ഗാന്ധിയുടെ സുരക്ഷ: അമിത് ഷായ്ക്ക് കത്തയച്ച് ഖാര്‍ഗെ

11:48 AM Jan 28, 2023 | Deepika.com
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്.

സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് വെള്ളിയാഴ്ച നിര്‍ത്തിവച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ച പുനരാരംഭിക്കും. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നാണ് യാത്ര പുനരാരംഭിക്കുക.