ആ​ന്‍റ​ണി ഗോ​ർ​ഡ​ൻ ഇ​നി ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബൂ​ട്ട​ണി​യും

12:17 PM Jan 28, 2023 | Deepika.com
ല​ണ്ട‌​ൻ: ഇം​ഗ്ലീ​ഷ് യു​വ​താ​രം ആ​ന്‍റ​ണി ഗോ​ർ​ഡ​ൻ ഇ​നി ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബൂ​ട്ട​ണി​യും. എ​വ​ർ​ട്ട​ണി​ൽ നി​ന്നാ​ണ് ഗോ​ർ​ഡ​ന്‍റെ ന്യൂ​കാ​സി​ലി​ലേ​ക്കു​ള്ള വ​ര​വ്.

40 മി​ല്യ​ൺ പൗ​ണ്ട് മു​ട​ക്കി​യാ​ണ് 21കാ​ര​നാ​യ താ​ര​ത്തെ ന്യൂ​കാ​സി​ൽ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഗോ​ർ​ഡ​ൻ അ​ടു​ത്ത ദി​വ​സം ന്യൂ​കാ​സി​ലി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​രാ​ർ ഒ​പ്പു​വയ്​ക്കും.

2014 മു​ത​ൽ എ​വ​ർ​ട്ട​ൺ അ​ണ്ട​ർ 18 ടീ​മി​ലെ താ​ര​മാ​ണ് ഗോ​ർ​ഡ​ൻ. 2017ലാ​ണ് താ​രം എ​വ​ർ​ട്ട​ൺ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.