കു​വൈ​റ്റി​ൽ വി​ര​ല​ട‌​യാ​ള​ത്തി​ൽ കു​ടു​ങ്ങി അ​ഞ്ഞൂ​റി​ലേ​റെ പേ​ർ

12:17 PM Jan 28, 2023 | Deepika.com
കു​വൈ​റ്റ് സി​റ്റി: വി​മാ​ന​ത്താ​വ​ള​ത്തി​ലും മ​റ്റു അ​തി​ർ​ത്തി മാ​ർ​ഗ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ഞൂ​റി​ലേ​റെ പേ​രെ പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​വ​രി​ല്‍ 120 പേ​ർ സ്ത്രീ​ക​ളാ​ണ്.

2011ൽ ​ആ​ണു വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രെ​യും പ്ര​വേ​ശ​ന നി​രോ​ധ​ന​മു​ള്ള വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രെ​യും അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ​യു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടി തി​രി​ച്ച​യ​ക്കു​ക.

കു​വൈ​റ്റി​ൽ നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും കു​ടി​യേ​റ്റ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന് മു​ൻ​പി​ൽ വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. നാ​ടു​ക​ട​ത്ത​പ്പെ​ട്ട ശേ​ഷം പു​തി​യ പാ​സ്പോ​ർ​ട്ടി​ൽ വ​രു​ന്ന​വ​രും വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​കും.