ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

09:40 PM Jan 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. ഡ​പ്യൂ​ട്ടി ചീ​ഫ് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്. തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ബാ​ങ്ക് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത​വേ​ദി യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍​സ് ആ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ല്‍​കി​യ​ത്.

ബാ​ങ്കു​ക​ളു​ടെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ആ​ഴ്ച​യി​ൽ അ​ഞ്ചാ​ക്കി ചു​രു​ക്കു​ക, ശ​മ്പ​ള​പ​രി​ഷ്ക​ണം ന​ട​പ്പാ​ക്കു​ക, കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.