അ​നി​ൽ ആ​ന്‍റ​ണി​യു​ടെ രാ​ജി​യ്ക്കു പി​ന്നാ​ലെ കെ​പി​സി​സി ഡി​ജി​റ്റ​ൽ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

07:52 PM Jan 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ത്തി​നു പി​ന്നാ​ലെ അ​നി​ൽ ആ​ന്‍റ​ണി പ​ദ​വി ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം ക​ണ്‍​വീ​ന​റാ​യി​രു​ന്ന കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം പാ​ർ​ട്ടി നേ​തൃ​ത്വം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഡോ.​പി. സ​രി​നെ ക​ണ്‍​വീ​ന​റാ​യി നി​യ​മി​ച്ചു.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ആ​ണ് ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ല്ലി​ന്‍റെ ചെ​യ​ർ​മാ​ൻ. ബി.​ആ​ർ.​എം. ഷെ​ഫീ​ർ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, നി​ഷ സോ​മ​ൻ, വീ​ണ എ​സ്.​നാ​യ​ർ, താ​ര ടോ​ജ അ​ല​ക്സ്, ടി.​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ളാ​യി പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​ത്.

പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ നി​ർ​ജീ​വാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഡി​ജി​റ്റ​ൽ മീ​ഡി​യ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ നേ​ര​ത്തേ ത​ന്നെ കെ​പി​സി​സി തീ​രു​മാ​നി​ച്ചി​രു​ന്നു. അ​നി​ൽ ആ​ന്‍റ​ണി സ്വ​യം ഒ​ഴി​ഞ്ഞ​തോ​ടെ പു​നഃ​സം​ഘ​ട​ന നേ​തൃ​ത്വം വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡോ. ​സ​രി​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് സ​ർ​വീ​സി​ൽ ക​ർ​ണാ​ട​ക​യി​ൽ ഡ​പ്യൂ​ട്ടി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലാ​യി​രി​ക്കെ​യാ​ണു ജോ​ലി രാ​ജി വ​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.