ഛണ്ഡിഗഡ്: പഞ്ചാബിലെ ഫസിൽക്കയിൽ ആയുധങ്ങളും വ്യാജ കറൻസിയും കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. രാജസ്ഥാൻ സ്വദേശികളായ ഭന്ന റാം, മുകേഷ് എന്നിവരാണ് അറസ്റ്റിലായത്.
അബോഹർ - ഹനുനൻഗർ റോഡിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് എട്ട് പിസ്റ്റളുകളും 2000, 500, 100 രൂപയുടെ വ്യാജനോട്ടുകളും കണ്ടെത്തി.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിതച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു.
പഞ്ചാബിൽ ആയുധക്കടത്ത് സംഘം പിടിയിൽ
07:31 PM Jan 27, 2023 | Deepika.com