ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയുമായി ഒരു വിഭാഗം ബിജെപി നേതാക്കള്‍. ഗവര്‍ണര്‍ രാഷ്ട്രീയമായി ബിജെപിക്കൊപ്പം നില്ക്കുന്നില്ല. തൃണമൂല്‍ സര്‍ക്കാരിനോട് കൂടുതല്‍ അടുക്കുന്നെന്നാണ് പരാതി.
ഗവര്‍ണറായി സ്ഥാനമേറ്റെടുത്തത് മുതല്‍ ബംഗാള്‍ സര്‍ക്കാരുമായി ആനന്ദബോസ് സഹകരിച്ച് മുന്നോട്ടുപോകുന്നതില്‍ ബിജെപി നേതാക്കള്‍ ആദ്യം മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മമത പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ജയ് ബംഗ്ലാ മുദ്രാവാക്യം വിളിച്ചതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
മമത ഉയര്‍ത്തുന്ന മുദ്രാവാക്യം ഗവര്‍ണര്‍ വിളിച്ചതില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ അതൃപ്തരാണ്. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന് പരാതി കൈമാറിയത്.
അതേസമയം ആനന്ദബോസ് ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടേക്കുമെന്നാണ് വിവരം.
എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയതാണെന്ന് ഗവര്‍ണറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തൃണമൂലിനോട് അടുക്കുന്നു; സി.വി.ആനന്ദബോസിനെതിരെ പരാതിയുമായി ബിജെപി നേതാക്കള്‍
12:48 PM Jan 27, 2023 | Deepika.com