ത​ക​ർ​ന്ന​ടി​ഞ്ഞ് പാ​ക് രൂ​പ; പാ​ക്കി​സ്ഥാ​നി​ൽ ഭ​ക്ഷ​ണ​ത്തി​ന് തെ​രു​വി​ൽ അ​ടി​കൂ​ടി ജ​നം

12:51 PM Jan 27, 2023 | Deepika.com
ഇസ്‌ലാമാബാദ് : നാ​ണ്യ​പ്പെ​രു​പ്പം കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ പാ​ക് ജ​ന​ത കൊ​ടും ദാ​രി​ദ്ര്യ​ത്തി​ലും പ​ട്ടി​ണി​യി​ലു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. ഡോ​ള​റി​നെ​തി​രേ പാ​ക് രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് കൂ​പ്പു​കു​ത്തി​യ​തോ​ടെ പാക്കിസ്ഥാന്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കു പോ​കു​ക‍​യാ​ണെ​ന്ന വാ​ർ​ത്ത​ക​ളാ​ണു പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഡോ​ള​റി​നെ​തി​രേ പാ​ക് ക​റ​ന്‍​സി​യു​ടെ മൂ​ല്യം 255 രൂ​പ​യി​ലേ​ക്കാ​ണ് കൂ​പ്പു​കു​ത്തി​യ​ത്. 24 രൂ​പ​യാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് കു​റ​ഞ്ഞ​ത്. പുതിയ വിനിമയ നിരക്ക് സമ്പ്രദായം ആദ്യമായി അവതരിപ്പിച്ച 1999ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. അ​തീ​വ​ഗു​രു​ത​ര​മാ​ണ് പാ​ക്കി​സ്ഥാ​നി​ലെ നി​ല​വി​ലെ സാ​ന്പ​ത്തി​ക​സ്ഥി​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഐ​എം​എ​ഫി​ൽ​നി​ന്ന് കൂ​ടു​ത​ല്‍ വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ക്‌​സ്‌​ചേ​ഞ്ച് നി​ര​ക്കി​ല്‍ അ​യ​വു​വ​രു​ത്തി​യ​താ​ണ് മു​ല്യം കു​ത്ത​നെ ഇ​ടി‍‍​യാ​ൻ കാ​ര​ണം. രൂ​പ​യു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വി​പ​ണി​ശ​ക്തി​ക​ൾ സ്വ​യം വി​നി​മ​യ​നി​ര​ക്ക് നി​ർ​ണ​യി​ക്കു​മെ​ന്നു​മു​ള്ള ഐ​എം​എ​ഫ് നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് രൂ​പ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ന​ങ്ങ​ൾ ത​മ്മി​ല​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ​ങ്കു​വ​ച്ചി​രു​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​ത്ത​നെ​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു പാ​ക്ക​റ്റ് ധാ​ന്യ​പ്പൊ​ടി​ക്ക് 3,000 പാ​ക്ക് രൂ​പ​യ്ക്കു​മേ​ൽ ഉ​യ​ർ​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി പോ​കു​ന്ന ട്ര​ക്കു​ക​ൾ ജ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാം.

ഭ​ക്ഷ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​മേ​രി​ക്ക​യോ​ട് പാ​ക്കി​സ്ഥാ​ൻ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.