മു​തി​ർ​ന്ന ഐ​എ​സ് നേ​താ​വ് അ​ൽ സു​ധാ​നി കൊ​ല്ല​പ്പെ​ട്ടു

07:01 AM Jan 27, 2023 | Deepika.com
വാഷിംഗ്ടൺ ഡിസി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​വ് അ​ല്‍ സു​ഡാ​നി അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.

വ​ട​ക്ക​ന്‍ സൊ​മാ​ലി​യ​യി​ല്‍ വ​ച്ചാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​തെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ല്‍ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് യു​എ​സ് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ നി​ര​വ​ധി ഐ​എ​സ് അം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ർ​ക്കും ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഫ്രി​ക്ക​യി​ലെ ഐ​എ​സി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ബു​ദ്ധി​കേ​ന്ദ്രം അ​ൽ സു​ഡാ​നി​യാ​ണ്. കൂ​ടാ​തെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ൾ​പ്പെ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ക​ണ്ടെ​ത്തി​യി​രു​ന്ന​തും അ​ൽ-​സു​ഡാ​നി​യാ​യി​രു​ന്നു.