ബൈ​ക്ക് യാ​ത്രി​ക​നെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വ​ലി​ച്ചി​ഴ​ച്ച കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

12:58 AM Jan 27, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തെ തു‌​ട​ർ​ന്ന് കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ബൈ​ക്ക് യാ​ത്രി​ക​നെ വ​ലി​ച്ചി​ഴ​ച്ച് കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.

ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലാ​ണ് സം​ഭ​വം. ബി​രേ​ന്‍ ല​ദു​മോ​ര്‍ അ​ഹി​ര്‍ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.

ഡി​സം​ബ​ര്‍ 18ന് ​സൂ​റ​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ പ​ല്‍​സാ​ന​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ല്‍ കു​ടു​ങ്ങി​യ ബൈ​ക്ക് യാ​ത്രി​ക​നാ​യ സാ​ഗ​ര്‍ പാ​ട്ടീ​ല്‍ എ​ന്ന​യാ​ളു​മാ​യി ബി​രേ​ന്‍ ല​ദു​മോ​ര്‍ 12 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചു.

സാ​ഗ​റി​ന്‍റെ വ​സ്ത്ര​മാ​ണ് കാ​റി​ല്‍ കു​ടു​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് വ്‌​സ്ത്രം കീ​റി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സാ​ഗ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം മ​ന​സി​ലാ​ക്കി​യ ബി​രേ​ന്‍ ആ​ദ്യം മും​ബൈ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന് രാ​ജ​സ്ഥാ​നി​ലേ​ക്കും പോ​യി. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഭ​യ​ത്താ​ലാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തെ​ന്നു​മാ​ണ് ബി​രേ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.