കാസർഗോഡ്: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ റിപ്പബ്ലിക്ക് ദിന ആശംസ കാര്‍ഡില്‍ ഇടം പിടിച്ച് വി.ഡി. സവാര്‍ക്കറും. കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ആശംസാ കാര്‍ഡിലാണ് സവാര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെട്ടത്.
അബദ്ധം മനസിലായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിടത്ത് സംഭവിച്ച അബദ്ധമാണെന്നും ഉടന്‍ തന്നെ നീക്കം ചെയ്തുവെന്നും പി.കെ. ഫൈസല്‍ പറഞ്ഞു.
ഡിസിസിയുടെ റിപ്പബ്ലിക്ക് ദിന കാർഡിൽ വി.ഡി. സവാർക്കറും
10:42 AM Jan 27, 2023 | Deepika.com