അ​മേ​രി​ക്ക​യി​ൽ പോ​ലീ​സ് വാ​ഹ​നം ത​ട്ടി ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

08:24 PM Jan 26, 2023 | Deepika.com
സി​യാ​റ്റി​ൽ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് വാ​ഹ​നം ത​ട്ടി ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. നോ​ർ​ത്ത്ഈ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണൂ​ൽ സ്വ​ദേ​ശി​നി ജാ​ന​വി കന്ദു​ല(23) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന്(​അ​മേ​രി​ക്ക​ൻ സ​മ​യം) ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സി​നാ​യി കു​തി​ക്കു​ക​യാ​യി​രു​ന്ന സി​യാ​റ്റി​ൽ പോ​ലീ​സി​ന്‍റെ കാ​ർ സൗ​ത്ത് ലേ​ക്ക് യൂ​ണി​യ​ൻ മേ​ഖ​ല​യി​ൽ വ​ച്ച് ജാ​ന​വി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ക്സ്റ്റ​ർ നോ​ർ​ത്ത് അ​വ​ന്യു​വി​ലെ സീ​ബ്രാ വ​ര​യി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന ജാ​ന​വി​യു​ടെ ദേ​ഹ​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യ വാ​ഹ​നം ശ​ക്തി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഹാ​ർ​ബ​ർ​വ്യൂ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.