വൃ​ദ്ധ​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് സി​പി​എം

07:45 PM Jan 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വൃ​ദ്ധ​യു​ടെ സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യി​ലെ ത​വ​ര​വി​ള വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ സു​ജി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ബേ​ബി(78) എ​ന്ന സ്ത്രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച സു​ജി​നും ഭാ​ര്യ ഗീ​തു​വും ബേ​ബി​യെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ നി​ര​ന്ത​രം ഇ​വ​രു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. നാ​ളു​ക​ൾ​ക്ക് ശേ​ഷം ബേ​ബി​യു​ടെ വീ​ട്ടി​ൽ സു​ജി​ൻ കു​ടും​ബ​സ​മേ​തം താ​മ​സം തു​ട​ങ്ങി. ഇ​തി​നി​ടെ ബേ​ബി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 17 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ട് ല​ക്ഷം രൂ​പ​യും ഇ​വ​ർ പ​ല​പ്പോ​ഴാ​യി ത​ട്ടി​യെ​ടു​ത്തു.

ബേ​ബി​യു​ടെ പേ​രി​ലു​ള്ള പു​ര​യി​ടം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വ​ച്ച് നി​ർ​ബ​ന്ധ​പൂ​ർ​വം ഗീ​തു​വി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന മ​ന​സി​ലാ​ക്കി​യ ബേ​ബി സ്വ​ത്തു​ക്ക​ൾ തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും സു​ജി​നും കു​ടും​ബ​വും വ​ഴ​ങ്ങി​യി​രു​ന്നി​ല്ല.