കോ​ട്ട​യ​ത്ത് അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച യു​വാ​വ് പി​ടി​യി​ൽ

06:58 PM Jan 26, 2023 | Deepika.com
കോ​ട്ട​യം: വൃ​ദ്ധ​യാ​യ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ദ്യ​പാ​നി​യാ​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മീ​ന​ടം മാ​ത്തൂ​ർ​പ്പ​ടി സ്വ​ദേ​ശി തെ​ക്കേ​ൽ കൊ​ച്ചു​മോ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ സ്ഥി​ര​മാ​യി അ​മ്മ​യെ മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നി​ര​വ​ധി ത​വ​ണ ത​ട​ഞ്ഞി​ട്ടും ഇ​യാ​ൾ മ​ർ​ദ​നം തു​ട​ർ​ന്ന​തോ​ടെ, ഇ​യാ​ളു​ടെ ഭാ​ര്യ മ​ർ​ദ​ന​ദൃ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​ക്ക് കൈ​മാ​റി.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കൊച്ചുമോനെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.