ര​ഞ്ജി ട്രോ​ഫി: ലീ​ഡെ​ടു​ക്കാ​നാ​വാ​തെ കേ​ര​ളം

06:10 PM Jan 26, 2023 | Deepika.com
പോ​ണ്ടി​ച്ചേ​രി: ര​ഞ്ജി ട്രോ​ഫി പ്ലേ ​ഓ​ഫി​ലേ​ക്ക് ഓ​രോ പോ​യി​ന്‍റും നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ൽ തി​രി​ച്ച​ടി നേ​രി​ട്ട് കേ​ര​ളം. എ​ലീ​റ്റ് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ പോ​ണ്ടി​ച്ചേ​രി​ക്കെ​തി​രെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ല്ല. 371 റ​ൺ​സ് എ​ന്ന സ്കോ​ർ പി​ന്തു​ട​ർ​ന്ന കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 286 റ​ൺ​സി​ന് പു​റ​ത്താ​യി.

മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 34 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് തു​ട​രു​ക​യാ​ണ് ആ​തി​ഥേ​യ​ർ. 119 റ​ൺ​സി​ന്‍റെ ആ​കെ ലീ​ഡു​ള്ള ടീ​മി​നാ​യി ജെ.​എ​സ്. പാ​ണ്ഡേ(8), പി.​കെ. ദോ​ഗ്ര(20) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

111/3 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​നാ​യി അ​ക്ഷ​യ് ച​ന്ദ്ര​ൻ(70), സ​ൽ​മാ​ൻ നി​സാ​ർ(40) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും മ​റ്റ് ബാ​റ്റ​ർ​മാ​ർ നി​രാ​ശ​പ്പെ​ടു​ത്തി. സ​ച്ചി​ൻ ബേ​ബി(39), സ​ൽ​മാ​ൻ എ​ന്നി​വ​ർ പു​റ​ത്താ​യ​തോ​ടെ സി​ജോ​മോ​ൻ ജോ​സ​ഫി​നൊ​പ്പം(35) ചേ​ർ​ന്ന് അ​ക്ഷ​യ് സ്കോ​ർ ഉ​യ​ർ​ത്തി.

62 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ സാ​ഗ​ർ പി. ​ഉ​ദേ​ഷി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ന​ട്ടെ​ല്ലൊ​ടി​ച്ച​ത്. എ​ബി​ൻ മാ​ത്യു, കൃ​ഷ്ണ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും അ​ങ്കി​ത് ശ​ർ​മ ഒ​രു വി​ക്ക​റ്റും നേ​ടി.

നെ​യ​ൻ കം​ഗാ​യ​നെ(5) പു​റ​ത്താ​ക്കി​യ ബേ​സി​ൽ ത​മ്പി കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​തെ​ങ്കി​ലും ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ സെ​ഞ്ചു​റി വീ​ര​ൻ ദോ​ഗ്ര​യു​ടെ ക്രീ​സി​ലെ സാ​ന്നി​ധ്യം കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ പി​ന്നോ​ട്ട​ടി​ക്കു​ന്നു.