ഇംഫാൽ: മണിപ്പൂരിൽ സ്ഫോടനം. മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ഉഖ്രുൽ ജില്ലയിലെ ഉഖ്റുൾ ടൗണിലുള്ള കമ്മ്യൂണിറ്റി സർക്കിളിലാണ് (ഗാന്ധി ചൗക്ക്)സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ റോഡിൽ ചെറിയ ഗർത്തം രൂപപ്പെടുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവര ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഈ സംഭവം വളരെ ഗൗരവത്തോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്.
അതേസമയം, നിരോധിത വിമത സംഘടനകളായ - ഉൾഫ (ഐ), എൻഎസ്സിഎൻ-കെ എന്നിവ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്യുകയും റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
മണിപ്പൂരിൽ സ്ഫോടനം; മൂന്നുപേർക്ക് പരിക്കേറ്റു
03:41 AM Jan 26, 2023 | Deepika.com