മു​ലാ​യ​ത്തി​ന് പ​ദ്മ വി​ഭൂ​ഷ​ൺ; നാ​ല് മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ

10:50 PM Jan 25, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ദ്മ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. മു​ലാ​യം സിം​ഗ് യാ​ദ​വ്, സ​ക്കീ​ർ ഹു​സൈ​ൻ, കെ.​എം. ബി​ർ​ള, സു​ധാ മൂ​ർ​ത്തി എ​ന്നി​വ​ര​ട​ക്കം 106 പേ​ർ​ക്കാ​ണ് ബ​ഹു​മ​തി. ആ​റു​പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ, ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ, 91 പേ​ർ​ക്ക് പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചു.

അ​ന്ത​രി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻ അ​ധ്യ​ക്ഷ​ൻ മു​ലാ​യം സിം​ഗ് യാ​ദ​വ്, ഒ​ആ​ർ​എ​സ് ലാ​യ​നി വി​ക​സി​പ്പി​ച്ച ദി​ലീ​പ് മ​ഹ​ല​നോ​ബി​സ്, ബാ​ല​കൃ​ഷ്ണ ദോ​ഷി, ശ്രീ​നി​വാ​സ് വ​ർ​ധ​ൻ, വി​ഖ്യാ​ത ത​ബ​വാ​ദ​ക​ൻ സ​ക്കീ​ര്‍ ഹു​സൈ​ന്‍, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ, എ​ന്നി​വ​ര്‍​ക്കാ​ണ് ര​ണ്ടാ​മ​ത്തെ പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​ര​മാ​യ പ​ദ്മ വി​ഭൂ​ഷ​ൺ.

പൊ​തു​പ്ര​വ​ർ​ത്ത​ന​ക​ൻ എ​ന്ന നി​ല​യി​ൽ‌ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് മു​ലാ​യ​ത്തി​ന് പ​ദ്മ വി​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ച​ത്. ക​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ​തി​നാ​ണ് ത​ബ​വാ​ദ​ക​ൻ സ​ക്കീ​ര്‍ ഹു​സൈ​ന് പ​ദ്മ വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം. വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച് കു​മാ​ർ മം​ഗ​ലം ബി​ർ​ള​യ്ക്ക് പ​ദ്മ​ഭൂ​ഷ​ൺ ന​ൽ​കി. സാ​മൂ​ഹ്യ സേ​വ​ന​ത്തി​നാ​ണ് സു​ധാ മൂ​ർ​ത്തി​ക്ക് പ​ദ്മ​ഭൂ​ഷ​ൺ‌ പു​ര​സ്കാ​രം. ഗാ​യി​ക വാ​ണി ജ​യ​റാം പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി.

നാ​ല് മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ ല​ഭി​ച്ചു. ഗാ​ന്ധി​യ​ൻ വി.​പി. അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ൾ, ച​രി​ത്ര​കാ​ര​ൻ സി.​ഐ. ഐ​സ​ക്, നെ​ൽ​വി​ത്ത് സം​ര​ക്ഷ​ക​ൻ ചെ​റു​വ​യ​ൽ കെ.​രാ​മ​ൻ, ക​ള​രി​പ്പ​യ​റ്റ് ആ​ശാ​ൻ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ​ദ്മ​ശ്രീ ല​ഭി​ച്ച​ത്. അ​ന്ത​രി​ച്ച നി​ക്ഷേ​പ​ക​ൻ രാ​കേ​ഷ് ജു​ൻ​ജു​ൻ​വാ​ല, ന​ടി ര​വീ​ണ ട​ണ്ട​ൻ, മ​ണി​പ്പൂ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ തൗ​നോ​ജം ചൗ​ബ സിം​ഗ് എ​ന്നി​വ​ർ​ക്കും പ​ദ്മ​ശ്രീ പു​ര​സ്കാ​രം ല​ഭി​ച്ചു.