ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: തൃ​ണ​മൂ​ൽ വ​ക്താ​വ് അ​റ​സ്റ്റി​ൽ

07:10 PM Jan 25, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി​എം​സി) വ​ക്താ​വ് സാ​കേ​ത് ഗോ​ഖ​ലെ അ​റ​സ്റ്റി​ൽ. ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ ശേ​ഖ​രി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗു​ജ​റാ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​മാ​ന കേ​സി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സാ​കേ​ത് ഗോ​ഖ​ലെ​യെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ (പി​എം​എ​ൽ​എ) പ്ര​കാ​രം ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ‌‌

ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ സ്വ​രൂ​പി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സ് ഡി​സം​ബ​ർ 29-ന് ​ഗോ​ഖ​ലെ​യെ ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നു മു​ൻ​പ് ഡി​സം​ബ​റി​ൽ ത​ന്നെ ര​ണ്ട് ത​വ​ണ വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഗോ​ഖ​ല​യെ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മോ​ർ​ബി ടൗ​ൺ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചെ​ല​വ് സം​ബ​ന്ധി​ച്ച് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.