തിരുവല്ല: തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികൾ ചത്തിരുന്നു. തുടർന്നു കോഴികളുടെ സാമ്പിള്‍ 17-ാം തീയതി ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍( എന്‍ഐഎച്ച്എസ്എഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ബുധനാഴ്ച ലഭ്യമായതോടെയാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.
തിരുവല്ല നഗരസഭ പ്രദേശത്ത് പക്ഷിപ്പനി
06:38 PM Jan 25, 2023 | Deepika.com