സി​റാ​ജി​ന് ച​രി​ത്ര നേ​ട്ടം: ഏ​ക​ദി​ന ബൗ​ള​ർ​മാ​രി​ൽ ഒ​ന്നാ​മ​ത്

05:47 PM Jan 25, 2023 | Deepika.com
ദു​ബാ​യി: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ലെ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് ഒ​ന്നാ​മ​ത്. 729 പോ​യി​ന്‍റു​മാ​യാ​ണ് സി​റാ​ജ് ആ​ദ്യ​മാ​യി ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്.

727 പോ​യി​ന്‍റു​ള്ള ഓ​സ്ട്രേ​ലി​യ​ൻ പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​നെ മ​റി​ക​ട​ന്നാ​ണ് സി​റാ​ജ് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 708 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ൻ​ഡ് പേ​സ​ർ ട്രെ​ന്‍റ് ബോ​ൾ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്.

ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യെ യു​വ​താ​രം ശു​ഭ്മാ​ൻ ഗി​ൽ മ​റി​ക​ട​ന്ന​താ​ണ് ശ്ര​ദ്ധേ​യ നേ​ട്ടം.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഒ​രു ഡ​ബി​ൾ സെ​ഞ്ചു​റി​യും സെ​ഞ്ചു​റി​യും നേ​ടി​യ ഗി​ൽ 20 സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന് ആ​റാം റാ​ങ്കി​ലെ​ത്തി. കോ​ഹ്ലി നി​ല​വി​ൽ ഏ​ഴാ​മ​താ​ണ്.