കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍. അഡ്വക്കേറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്നാണ് ആവശ്യം.
അന്വേഷണം തുടരുമ്പോള്‍ സൈബി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ്, ഭാരതീയ അഭിഭാഷക പരിഷത്ത് എന്നീ സംഘടനകള്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നടപടി വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരവും കോടതി അലക്ഷ്യത്തിനും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശിപാര്‍ശ നല്‍കിയിരുന്നു.
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; അഡ്വ.സൈബി ജോസിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍
03:28 PM Jan 25, 2023 | Deepika.com