കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നടി മോളി കണ്ണമാലി ആശുപത്രി വിട്ടു.
രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് മകൻ ജോളി പറഞ്ഞു.
ജനുവരി 10-നാണ് വീട്ടിൽ കുഴഞ്ഞുവീണ മോളിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
നടി മോളി കണ്ണമാലി ആശുപത്രി വിട്ടു
02:56 PM Jan 25, 2023 | Deepika.com