കോൺഗ്രസ് പാർട്ടി സാംസ്കാരികമായി അധഃപതിച്ചു: അനിൽ ആന്‍റണി

11:48 AM Jan 25, 2023 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി സാംസ്കാരികമായി അധഃപതിച്ചുവെന്ന വിമർശനവുമായി അനിൽ കെ. ആന്‍റണി. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണുള്ളത്. യോഗ്യതയേക്കാൾ സ്തുതിപാഠകർക്കാണ് ഇപ്പോൾ പാർട്ടിയിൽ സ്ഥാനമെന്നും അനിൽ പറഞ്ഞു.

ബിബിസി വിവാദത്തിൽ തന്നോട് പ്രതികരിച്ചവർ കാപട്യക്കാരായിരുന്നു. പാർട്ടി പദവികളിൽനിന്ന് രാജിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും പാര്‍ട്ടി വിടില്ലെന്നും അനിൽ പറഞ്ഞു. ബിബിസി ഡോക്യുമെന്‍ററിക്കെതിരേ രംഗത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തെ തുടർന്നാണ് എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവികൾ അനിൽ രാജിവച്ചത്.