കസേര എത്തിക്കാന്‍ അല്പം വൈകിയതോടെ മന്ത്രി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. മന്ത്രി ചുറ്റുമുള്ളവരെ ശകാരിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്നാട് മന്ത്രി
02:57 PM Jan 25, 2023 | Deepika.com
ചെന്നൈ: കസേര കൊണ്ടുവരാന്‍ അല്പം വൈകിയതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് തമിഴ്നാട് മന്ത്രിയുടെ രോഷപ്രകടനം. തമിഴ്നാട് ക്ഷീര വികസനമന്ത്രി എസ്.എം.നാസര്‍ ആണ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയതാണ് നാസര്‍. ഇതിനിടെ മന്ത്രി ഇരിക്കാന്‍ കസേര ആവശ്യപ്പെട്ടു.