മു​പ്പ​തു​കാ​രി​ക്ക് ഒ​റ്റ പ്ര​സ​വ​ത്തി​ൽ അ​ഞ്ച് ക​ൺ​മ​ണി​ക​ൾ

06:16 AM Jan 25, 2023 | Deepika.com
റി​യാ​ദ്: മു​പ്പ​തു​കാ​രി​ക്ക് ഒ​റ്റ പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച​ത് അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ. റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ടു​ത്ത​ത്. കു​ഞ്ഞു​ങ്ങ​ളും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ സി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ഭാ​രം 1000 ഗ്രാം ​മു​ത​ൽ 1300 ഗ്രാം ​വ​രെ​യാ​ണ്. കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ശ്വ​സി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.