ജയ്പുർ: രാജസ്ഥാനില്‍ യുവാവിന്റെയും കൗമാരക്കാരിയുടെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി. സിരോഹി ജില്ലയിലെ മര്‍വാഡ ഖല്‍സ ഗ്രാമത്തിലാണ് സംഭവം.
അര്ജുന് കുമാര്‍(27), ഇന്‍ക കുമാരി(19) എന്നിവരാണ് മരിച്ചത്. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു അര്‍ജുനെന്നാണ് ഇവരുടെ ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവിന്റെയും കൗമാരക്കാരിയുടെയും മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി
04:19 AM Jan 25, 2023 | Deepika.com