മ​ണി​പ്പൂ​രി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ച് കൊ​ന്നു

10:23 PM Jan 24, 2023 | Deepika.com
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ തൗ​ബ​ൽ ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബി​ജെ​പി അ​നു​ഭാ​വ വി​മു​ക്ത​ഭ​ട സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ക​ൺ​വീ​ന​റാ​യ ലാ​യ്ഷ്റാം രാ​മേ​ശ്വ​ർ സിം​ഗ്(50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക്ഷേ​ത്രി മേ​ഖ​ല​യി​ലെ സിം​ഗി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ന​മ്പ​ർ പ്ലേ​റ്റി​ലാ​ത്ത കാ​റി​ലെ​ത്തി​യ അ​ക്ര​മി, കാ​റി​നു​ള്ളി​ൽ നി​ന്ന് സിം​ഗി​ന് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ സിം​ഗി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​യ​ക്പാം കെ​ഷോ​ർ​ജി​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഇ​യാ​ൾ​ക്ക് കൃ​ത്യം ന​ട​ത്താ​നാ​യി വാ​ഹ​നം വി​ട്ടു​കൊ​ടു​ത്ത റി​ക്കി ന​യോ​റം എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.