ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം; ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം, സം​ഘ​ർ​ഷം

07:24 PM Jan 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന "ഇ​ന്ത്യ: ദ ​മോ​ദി ക്വ​സ്റ്റ്യ​ൻ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന വേ​ദി​ക​ൾ​ക്ക് സ​മീ​പം സം​ഘ​ർ​ഷം. ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം തടസപ്പെടുത്താൻ ശ്രമിച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു.

ന​ഗ​ര​മ​ധ്യ​ത്തി​ൽ മാ​ന​വീ​യം വീ​ഥി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്തക​ർ പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

പൂ​ജ​പ്പു​ര തി​രു​മ​ല റോ​ഡി​ൽ ഡി​വൈ​എ​ഫ്ഐ ന​ട​ത്തു​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.