ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് താ​ൽ​ക്കാ​ലി​ക ഡ​യ​റ​ക്ട​റെ നി​യ​മി​ച്ച് സ​ർ​ക്കാ​ർ

06:48 PM Jan 24, 2023 | Deepika.com
കോ​ട്ട​യം: കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ഷ്വ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് ഡ​യ​റ​ക്ട​റാ​യി ഷി​ബു എ​ബ്ര​ഹാ​മി​നെ നി​യ​മി​ച്ച് സ​ർ​ക്കാ​ർ. നി​ല​വി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഷി​ബു​വി​ന് ഡ​യ​റ​ക്ട​റു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു വ്യ​ക്ത​മാ​ക്കി.

പു​തി​യ ഭ​ര​ണ​സ​മി​തി​യെ നി​യ​മി​ക്കും വ​രെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ദൈ​നം​ദി​ന, ഓ​ഫീ​സ് ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ് താ​ൽ​ക്കാ​ലി​ക ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ജാ​തി​വി​വേ​ച​ന​മ​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ട്ട ശ​ങ്ക​ർ മോ​ഹ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി. ശ​ങ്ക​ർ മോ​ഹ​ന് പി​ന്തു​ണ​യു​മാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡീ​ൻ പ​ദ​വി വ​ഹി​ക്കു​ന്ന ഏ​ഴ് അ​ധ്യാ​പ​ക​ർ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.