തിരുവനന്തപുരം: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 254 എന്ന നിലയിലാണ് അതിഥികൾ.
ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ പോണ്ടിച്ചേരി മുൻനിര തകർന്ന് വീണു. നെയൻ കംഗായൻ(0), രോഹിത് ഡി(0), സാഗർ ഉദേഷി(14) എന്നിവർ വേഗം മടങ്ങിയതോടെ 11.3 ഓവറിൽ 19/3 എന്ന നിലയിലായിരുന്ന പോണ്ടിച്ചേരി. തുടർന്ന് ജെ.എസ്.പാണ്ഡേയ്ക്കൊപ്പം(38) പി.കെ. ദോഗ്ര നടത്തിയ പ്രകടനമാണ് പോണ്ടിച്ചേരിയെ കരകയറ്റിയത്.
117 റൺസുമായി ദോഗ്രയും 65 റൺസ് നേടിയ കെ.ബി. അരുൺ കാർത്തിക്കുമാണ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ക്രീസിൽ. കേരളത്തിനായി ബേസിൽ തന്പി, നിധീഷ് എം.ഡി, ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ വിക്കറ്റുകൾ നേടി.
രഞ്ജി ട്രോഫി: കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് മികച്ച സ്കോർ
05:28 PM Jan 24, 2023 | Deepika.com