ന​ഴ്‌​സു​മാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ഇ​ന്ന്

07:31 AM Jan 24, 2023 | Deepika.com
കൊ​ച്ചി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള ഗ​വ. ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (കെ​ജി​എ​ന്‍​എ) നേ​തൃ​ത്വ​ത്തി​ല്‍ ന​ഴ്‌​സു​മാ​ര്‍ ഇ​ന്നു രാ​വി​ലെ 11ന് ​സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും. സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സേ​വ​ന മേ​ഖ​ല​ക​ളെ ത​ക​ര്‍​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍ തി​രു​ത്തു​ക, ജ​ന​പ​ക്ഷ ബ​ദ​ല്‍ വി​ക​സ​ന ന​യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക, താ​ത്കാ​ലി​ക ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ള്‍ ഏ​കീ​ക​രി​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​യു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും എ​ട്ടു മ​ണി​ക്കൂ​ര്‍ ജോ​ലി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍​ച്ച്.