മോ​ശം പ്ര​ക​ട​നം; ഫ്രാ​ങ്ക് ലാം​പാ​ർ​ഡി​നെ എ​വ​ർ​ട്ട​ൺ പു​റ​ത്താ​ക്കി

07:11 AM Jan 24, 2023 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്‌​ബോ​ൾ ക്ല​ബ്ബ് എ​വ​ർ​ ട്ട​ൺ അ​വ​രു​ടെ പ​രി​ശീ​ല​ക​ൻ ഫ്രാ​ങ്ക് ലാം​പാ​ർ​ഡി​നെ പു​റ​ത്താ​ക്കി. ലീ​ഗി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ‌

അ​വ​സാ​നം ക​ളി​ച്ച ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴും തോ​റ്റ എ​വ​ർ​ട്ട​ൺ ലീ​ഗി​ൽ 19-ാം സ്ഥാ​ന​ത്താ​ണ്. വെ​സ്റ്റ് ഹാ​മി​നെ​തി​രെ 2-0ന് ​തോ​റ്റ​തോ​ടെ​യാ​ണ് പ​രി​ശീ​ല​ക​നെ പു​റ​ത്താ​ക്കാ​ൻ മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​വ​ർ​ട്ട​ൺ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പ​തി​നാ​റാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് ലാം​പാ​ർ‌​ഡ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ന്ന് ടീ​മി​നെ ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ലാം​പാ​ർ​ഡി​ന് ക​ഴി​ഞ്ഞി​രു​ന്നു.

അ​വ​സാ​ന ര​ണ്ടു സീ​സ​ണു​ക​ൾ​ക്ക് ഇ​ട​യി​ൽ എ​വ​ർ​ട്ട​ൺ പു​റ​ത്താ​ക്കു​ന്ന നാ​ലാ​മ​ത്തെ പ​രി​ശീ​ല​ക​നാ​ണ് ലാം​പാ​ർ​ഡ്.