അഗർത്തല: ത്രിപുരയിൽ സിപിഎം ചൊവ്വാഴ്ചയും കോൺഗ്രസ് ബുധനാഴ്ചയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ഇരു പാർട്ടികളും സഖ്യത്തിലാണു മത്സരിക്കുക. ഇരുപാർട്ടികളുടെയും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണ്.
ഫെബ്രുവരി 16നാണു ത്രിപുരയിൽ തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30 ആണ്. ഇരു പാർട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ട്; സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
04:02 AM Jan 24, 2023 | Deepika.com