സി​യാ​ൽ വി​വ​രാ​വ​കാ​ശം: ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

02:57 AM Jan 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര​വി​മാ​ന​ത്താ​വ​ളം അ​ഥോ​റി​റ്റി വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന ഉ​ത്ത​ര​വി​നു​ള്ള സ്റ്റേ ​നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

സി​യാ​ൽ വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ഇ​ത് ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തി​രു​ന്നു. ഈ ​സ്റ്റേ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യാ​ണ് ത​ള്ളി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് ഡി​വി​ഷ​ൻ ബെ​ഞ്ചി​നു​ മു​ന്നി​ൽ വാ​ദ​മു​ന്ന​യി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് കൈ​മാ​റ​ണ​മെ​ന്ന സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് സി​യാ​ൽ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് സിം​ഗി​ൾ ബെ​ഞ്ച് നേ​ര​ത്തേ ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്ന​ത്.