വ്യാ​ജ​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് താ​മ​സം; പാ​ക് പെ​ൺ​കു​ട്ടി ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ

02:12 AM Jan 24, 2023 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​നി​യാ​യ 19കാ​രി അ​റ​സ്റ്റി​ൽ. വ്യാ​ജ വി​ലാ​സം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ഖ്റ ജീ​വ​നി എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര്.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ് ഇ​വ​ർ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​ത്. ഒ​രു ഗെ​യി​മിം​ഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ മു​ലാ​യം സിം​ഗ് യാ​ദ​വി​നെ യു​വ​തി വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് 25കാ​ര​നാ​യ മു​ലാ​യം സിം​ഗ് യാ​ദ​വ്.

മു​ലാ​യ​മാ​ണ് ഇ​ഖ്റ​യ്ക്ക് വ്യാ​ജ വി​ലാ​സ​മു​ണ്ടാ​ക്കി ന​ൽ​കി​യ​ത്. രാ​വ യാ​ദ​വ് എ​ന്ന് ഇ​വ​രു​ടെ പേ​രു​മാ​റ്റു​ക‍​യും ആ​ധാ​ർ കാ​ർ​ഡ് എ​ടു​ത്ത് ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ‌​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ശ്ര​ദ്ധ​യി​ൽ ഇ​ഖ്റ പെ​ട്ട​ത്. തു​ട‌​ർ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ വ്യാ​ജ​വി​ലാ​സം ഉ​പ​യോ​ഗി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​ഖ്റ ജീ​വ​നി​യെ FRRO (ഫോ​റി​നേ​ഴ്‌​സ് റീ​ജി​യ​ണ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. പി​ന്നീ​ട് അ​വ​ർ ഇ​വ​രെ സ്‌​റ്റേ​റ്റ് ഹോ​മി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മു​ലാ​യ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.