രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തി​യ 2.20 കോ​ടി​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

01:28 AM Jan 24, 2023 | Deepika.com
പാ​ല​ക്കാ​ട്: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തി​യ 2.20 കോ​ടി രൂ​പ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ൻ കൃ​ഷ്ണ ഗു​പ്ത, വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

സ്വ​ർ​ണ വ്യാ​പാ​ര​ത്തി​നാ​യി തൃ​ശൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു പ​ണ​മെ​ന്നു പ്ര​തി​ക​ൾ മൊ​ഴി​ന​ൽ​കി. ഇ​ത്ത​ര​ത്തി​ൽ ഒ​രു​മാ​സ​ത്തി​നി​ടെ നാ​ലു​ത​വ​ണ പ​ണം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​വ​രു​ടെ കൈ​വ​ശം രേ​ഖ​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. കു​ഴ​ൽ​പ്പ​ണ​ക്ക​ട​ത്തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
.