33 ത​ട​വു​കാ​ർ​ക്ക് ശി​ക്ഷാ ഇ​ള​വ്

11:49 PM Jan 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കൊ​ല​പാ​ത​ക ശ്ര​മം, മോ​ഷ​ണം, വീ​ടു​ക​യ​റി ആ​ക്ര​മ​ണം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട 33 ത​ട​വു​കാ​രെ കൂ​ടി ശി​ക്ഷാ കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള സ൪​ക്കാ൪ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​ക​രി​ച്ചു. ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ ശി​പാ​ർ​ശ​യാ​ണ് ഗ​വ​ർ​ണ൪ അം​ഗീ​ക​രി​ച്ച​ത്.

ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു സെ​ൻ​ട്ര​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 33 പേ​ർ​ക്കു ആ​റ് മാ​സം വ​രെ ഇ​ള​വു ന​ൽ​കി മോ​ചി​പ്പി​ക്കാ​നാ​യി​രു​ന്നു ശി​പാ​ർ​ശ.

ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, നി​യ​മ സെ​ക്ര​ട്ട​റി, ജ​യി​ൽ മേ​ധാ​വി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സ​മി​തി സ​മി​തി ശി​പാ​ർ​ശ ചെ​യ്ത 34 ത​ട​വു​കാ​രി​ൽ ഒ​രാ​ളെ ഒ​ഴി​വാ​ക്കി. ഇ​യാ​ളു​ടെ ശി​ക്ഷാ കാ​ലാ​വ​ധി ഒ​രു മാ​സ​ത്തി​ന​കം തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.