പ​തി​നൊ​ന്നു​കാ​രി​യെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

06:53 PM Jan 23, 2023 | Deepika.com
ക​ണ്ണൂ​ര്‍: പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി കീ​ഴ​ട​ങ്ങി. കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി യ​ഹി​യ​യാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​ണ് പ്ര​തി.

2018 മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലും അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു എ​ന്നാ​ണ് കു​ട്ടി മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി പ്ര​തി വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു.

ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ള്‍ തി​രി​ച്ചെ​ത്തി ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ങ്ങി​യ​ത്.