കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. 2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം മൂന്ന് മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്.
നഴ്സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിനുശേഷമാകണം വേതനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
വന്സമരങ്ങള്ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് 2018ല്‍ നഴ്സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചത്.
നഴ്സുമാരുടെ വേതനം മൂന്നുമാസത്തിനകം പുനഃപരിശോധിക്കണം: ഹൈക്കോടതി
06:28 PM Jan 23, 2023 | Deepika.com