കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി

04:21 PM Jan 23, 2023 | Deepika.com
കോട്ടയം: കെ.ആർ.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി. വിദ്യാർഥികളുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം ഒത്തുതീർപ്പായത്. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവം തീരുമാനമുണ്ടാകുമെന്നും പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

ജാതി വിവേചനം കാണിക്കുന്നെന്ന് ആരോപണമുയര്‍ന്ന കെ.ആർ.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ശങ്കര്‍ മോഹന്‍റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു. ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നായിരുന്നു വിദ്യാര്‍ഥികൾ അറിയിച്ചിരുന്നത്.