കൊച്ചി: കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മരട് സ്വദേശിയായ അനില്‍കുമാറിനാണ് പരിക്കേറ്റത്.
തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊച്ചി വെണ്ണലയില്‍ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.
റോഡിലേക്ക് നീണ്ടു നില്ക്കുന്ന രീതിയില്‍ ഇലക്ട്രിക് പോസ്റ്റില്‍ ചുറ്റിയിരുന്ന കേബിളാണ് അപകടമുണ്ടാക്കിയത്. കേബിള്‍ കുടുങ്ങി ബൈക്ക് മറിഞ്ഞാണ് അനില്‍കുമാറിന് പരിക്കേറ്റത്.
കൊച്ചിയില്‍ കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് പതിവ് സംഭവമാവുകയാണ്. കഴിഞ്ഞ ജൂണില്‍ കാക്കനനാട് അലന് എന്ന യുവാവ് കേബിള്‍ കുരുങ്ങി മരിച്ചിരുന്നു. പിന്നീട് ഇത്തരത്തിലുള്ള വിവിധ അപകടങ്ങളിലായി പലര്‍ക്കും പരിക്കേറ്റു.
നിരത്തില്‍ അപകടകരമായ നിലയിലുള്ള കേബിളുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രികന് പരിക്ക്
04:23 PM Jan 23, 2023 | Deepika.com