വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2.28 കോടി രൂപ പിടികൂടി

03:27 PM Jan 23, 2023 | Deepika.com
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ കാറിൽ കടത്തിയ 2.28 കോടി രൂപ പോലീസ് പിടികൂടി. 2,28,60,000 രൂപയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ മോഹൻ, വെങ്കിടേഷ് എന്നിവർ അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് പണം പിടികൂടിയത്.

സ്വർണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമാണിതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.