പി.​കെ.​ഫി​റോ​സ് അ​റ​സ്റ്റി​ൽ

01:33 PM Jan 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സെ​ക്രട്ടേറിയറ്റ് മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് പാളയത്ത് വച്ചാണ് ഫി​റോ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സെ​ക്ര​ട്ടേറി‌യ​റ്റ് മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഫി​റോ​സി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു, പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു, വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി.

കേ​സി​ൽ 30 ഓ​ളം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഫി​റോ​സി​നോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.