പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പീഡനം; മൂന്നു പേര്‍ പിടിയില്‍

04:26 PM Jan 23, 2023 | Deepika.com
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം പെരുമാറുത സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസീര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ കൊല്ലം കുണ്ടറയില്‍ എത്തിച്ചശേഷം ഇവിടെനിന്ന് കാറില്‍ കടത്തികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ കൊണ്ടുപോകാനുള്ള വാഹനം ഒരുക്കി നല്‍കിയതിനും വാടകയ്ക്ക് വീട് എടുത്തുനല്‍കിയതിനുമാണ് നൗഫല്‍, നിയാസ് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്.

കൊല്ലം കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.